പ്രണയാനുഭവങ്ങള്‍ എനിക്ക് വളരെ കുറച്ചു മാത്രം , സമയക്കുറവും സാമ്പത്തിക കുരവും കാരണം അന്നോരുപക്ഷേ അനുവദിച്ചില്ല എന്ന് വേണം പറയാന്‍ , എന്നിരുന്നാലും മനസ്സില്‍ എന്നെന്നും നൊമ്പരമായി അവശേഷിക്കുന്ന ഒരു കഥപറയാം, പക്ഷെ അതിനെ പ്രണയ കഥ എന്ന് വിളിക്കാമോന്നു അറിയില്ല എനിക്ക്....
തൊണ്ണൂറ്റി ഒന്‍പതു രണ്ടായിരം കാലഘട്ടം, ഓനാട്ടു കരയിലെ പ്രശതവും ഏട്ടവുമ് മനോഹരവും ആയ ക്രിസ്തീയ കലാലയത്തില്‍ നിന്നും രസതന്ത്രത്തില്‍ ബിരുധപടനം കഴിഞ്ഞിറങ്ങിയ കാലം, ഡിസംബറിന്റെ നഷ്ട്ടതാല്‍ വിങ്ങുന്ന ഹൃദയവുമായി കൂട്ടുകാരെയൊക്കെ നഷ്ട്ട്ട പെട്ട് ഫൈനല്‍ ഇയര്‍ പരീക്ഷ കഴിഞ്ഞു പ്രാക്ടികള്‍ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ് നടക്കുന്ന സമയം, ചുമ്മാ വീട്ടിന്നു മുന്നിലെ കശുമാവിന്‍ തണലില്‍ ഇരുന്നു മനസ്സില്‍ ആസിഡുകളും ആള്‍ക്കലികളും മനസ്സില്‍ കൂട്ടി കുഴച്ച് സമയം കളഞ്ഞു കൊണ്ടിരുന്നപ്പോള്‍, അതാ വരുന്നു സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് കേവലം രണ്ടോ മൂന്നോ ദിവസം മാത്രം പഠിച്ച കായംകുളത്തെ അതി പ്രശസ്തമായ പാരലല്‍ കോളേജിലെ പ്രിന്സിപലും സംഘവും. ഈ വര്‍ഷത്തേക്ക് പീല്ലെരെ പിടിക്കാനുള്ള വരവായിരുന്നു ഏതൊ പിള്ളേരുടെ ഭവനവും തിരക്കി. രസതന്ത്രം പഠിപ്പിക്കാന്‍ ആണുങ്ങളെ കിട്ടാത്ത കാലമായതു കൊണ്ട് സ്വാഭാവികമായും അദ്ദേഹം എനിക്കൊരു ഓഫര്‍ വെച്ചു. അങ്ങനെ എഴാം ക്ലാസ്സുമുതല്‍ എല്ലാ ക്ലാസ്സിനും ആറോ ഏഴോ ഓക്കെ ഡിവിഷന്‍ ഉള്ള ആ സ്ഥാപനത്തില്‍ ഞാനും ഒരധ്യാപകനായി . മണിക്കൂരിനായിരുന്നു കൂലി, അറുപതു രൂപ അന്ന്. ഫ്രെഷ് ആണെന്ന പേരില്‍ ആദ്യം തന്നത് +1...
എനിക്ക് അന്ന് പ്രായം ഇരുപതു കഴിഞ്ഞു ഇരുപതൊന്നാവുന്നു, പോടീ മീശ മുളച്ചു വരുന്നേ ഉള്ളു. എഴാം ക്ലാസ്സിലെ ഇംഗ്ലീഷ് മീഡിയം ഒരു ഡിവിഷന്‍ അടക്കം +1 വരെ പന്ത്രണ്ടു മനിക്കൂരുകലായിരുന്നു എനിക്ക് ഒരാഴ്ച. ഒന്നര മാസം കഴിഞപ്പോള്‍ സ്കൂള്‍ തുറന്നു അപ്പോഴേക്കും എനിക്ക് കൊല്ലത്ത് ചെറിയ ഒരു ജോലിയും ശരിയായി ജോലിയും അധ്യാപനവും ഒരുമിച്ചങ്ങനെ കൊണ്ട് പോവുകയാണ് ! അങ്ങനെ ഇരിക്കെ ഒരു തിന്കലാഴച്ച രാവിലെ എഴാം ക്ലാസ്സിലെ ചെറിയ കണ്ണുകളുള്ള മാലാഖ കുരുന്നിനെ പോലുള്ള ഒരു കൊച്ചു പെണ്‍കുട്ടി എന്‍റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു, കമ്പനി വക സാദനമാണ് അന്ന് മൊബൈല്‍ എന്‍റെ കയ്യിലല്ലാതെ ആരുടെയും കൈയ്യിലില്ല ഇങ്ങോട്ട് കാള്‍ വന്നാലും പതിനഞ്ചു രൂപ നഷ്ട്ടം എന്നത് കൊണ്ട് ഞാന്‍ അതിനോട് കാര്യം തിരക്കി. അതെ സാറേ വീട്ടില്‍ വന്നു പഠിപ്പിക്കാമോ എന്ന് ചോദിക്കാന്‍ എന്‍റെ ഉമ്മാക്ക് വിളിച്ചു ചോദിക്കാനാനെന്ന ഉത്തരം കേട്ട് സന്തോഷത്തോടെ ഞാന്‍ നമ്പര്‍ നല്‍കി. പിറ്റേ ദിവസം ഞാന്‍ ജോലി കഴിഞ്ഞു മടങ്ങും നേരം എനിക്കൊരു കാള്‍ വന്നു ഇതവലാണ് മാലാഖ കുരുന്നു.
ഹലോ സാര്‍ അല്ലെ ?
അതെ ...... ആണോ എന്താ പറയൂ മോളെ ?
അതെ നമ്പര്‍ വാങ്ങിയത് ഉമ്മക്കൊന്നുമല്ല എനിക്ക് തന്നെ ...
"ആ വാക്കുകള്‍ ഇന്നലെ എന്ന പോലെ ഇന്നും എന്‍റെ കാതില്‍ മുഴങ്ങുന്നു"
അതെ ശനിയും ഞായറും രണ്ടു ദിവസം കാണാതിരുന്നപ്പോള്‍ സാരിനെന്തെലും തോന്നുയോ ?
എന്താ തോന്നിയത് പറയൂ മോളെ ...
എനിക്ക് ഒത്തിരി വിഷമം തോന്നി, എന്തായിരിക്കും അങ്ങിനെ ...
എന്താ മോളെ ഇങ്ങനൊക്കെ വീട്ടില്‍ വാപ്പയും ഉമ്മയുമോന്നുമില്ലേ ?
അവരൊക്കെ അപ്പുറത്തെ മുറിയിലാ, സാര്‍ പറ എന്താ തോന്നിയത് ?
ഈ ചോദ്യത്തിന്റെ എന്ത് ഉത്തരം നല്കുമെന്നരിയാതെ ഞാന്‍ കുഴങ്ങി വിയര്‍ത്ത്, ഒടുവില്‍ എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു ഇങ്ങനെ പറഞ്ഞു,
മോള്‍ക്ക് തോന്നിയ പോലൊക്കെ തന്നെ ...
സാറിന് എങ്കിലും എന്നോട് സ്നേഹമുന്ടെല്ലോ , എന്‍റെ ഉമ്മാക്കും വാപാക്കും ഉമ്മുംമാക്കും ഒന്നും എന്നോട് ഒരു സ്നേഹവുമില്ല, എപ്പോഴും എന്നെ വഴക്ക് പറയും, എന്‍റെ അനുജന്‍ എന്ത് ചെയ്താലും കുറ്റം എനികാണ് ...
ശരി മോളെ നന്നായി പഠിക്കുക എല്ലാം ദൈവത്തോട് പറയുക കാരുണ്യവാനായ അദ്ദേഹം നിന്നെ രെക്ഷിച്ച് കൊല്ലും , ഇപ്പോള്‍ ഞാന്‍ ജോലിയിലാണ് അടുത്ത ക്ലാസ്സില്‍ കാണാം ...
എന്ന് പറഞ്ഞു ഞാന്‍ അന്ന് ആ ഫോണ്‍ കാള്‍ അവസാനിപ്പിച്ചു...
കഥ കേട്ട് നിങ്ങളെന്നെ കേവലം പതിമൂനു വയസ്സുള്ള കുട്ടിയെ പ്രേമിച്ച ആഭാസന്‍ എന്ന് വിളിക്കുമെന്ന പേടി എനിക്കില്ല. ഡേ എന്ന് കടുപ്പിച്ചു വിളിച്ചാല്‍ കണ്ണിലൂടെ നീര്‍ച്ചാല് പ്രവഹിക്കുന്ന അത്ര സെന്‍സിറ്റീവ് ആയ ആ മാലാഖ കുരുന്നിനോട് അറുത്തു മുറിച്ചു പറയാന്‍ അന്നെനിക്ക് കഴിഞ്ഞില്ല അത്രേയുള്ളൂ. അതായത് പ്രേമത്തില്‍ കവിഞ്ഞു ഈ ലോകത്ത് ഒരു മനുഷ്യന് തന്‍റെ സഹജീവിയോടു തോന്നാവുന്ന ഒരു ഇഷ്ട്ടം, അത് കാരുണ്യം കൊണ്ടാവാം, സഹതാപം കൊണ്ടാവാം. പിന്നേയും ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ഈ വിളി തുടര്‍ന്ന് കൊണ്ടിരുന്നു. അതിനിടയിലെപ്പഴോ ഏതൊരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളൊക്കെ അവളുടെ ജീവിതത്തിലും ഉണ്ടായി. ആ അധ്യയന വര്‍ഷം അവസാനിച്ചു ക്ലാസ്സുകള്‍ കഴിഞ്ഞപ്പോള്‍ ഹൈ സ്കൂളിലായെന്നും കൂടുതല്‍ പഠിക്കാനുള്ളത് കൊണ്ട് നേരത്തെ പ്രൈവറ്റ് ട്യൂഷന്‍ ഏര്പ്പെദുതനമ് എന്നും വീട്ടില്‍ പറഞ്ഞു എന്നെ പ്രൈവറ്റ് ട്യൂഷന് വേണ്ടി വിളിച്ചു. എന്തിനാ ? എന്നെ ഇടയ്ക്കിടെ കാണാന്‍ അതായിരുന്നു എന്നോടുള്ള ഉത്തരം. ഇനി ഒരുകാര്യം കൂടി St.Mary's സ്കൂളിലെ ക്ലാസ് ഫസ്റ്റ് ആയിരുന്നു അവള്‍. തൊട്ടടുത്ത വീട്ടില്‍ ഒരു പത്താം ക്ലാസ്സ് കാരനെ ഇതിനകം ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു...
ഇതിനിടയിലെപ്പോഴോ അധ്യാപനതിനോപ്പം ജോലിക്കും കൃത്യമായെത്താന്‍ ബാങ്ക് ലോണ്‍ എടുത്തു ഞാനൊരു ബൈക്ക് വാങ്ങി. അതിന്‍റെ മാസ്സ അടവ് കൂടി ഒപ്പിക്കാന്‍ എനിക്ക് കൂടുതല്‍ ഓടേണ്ടി വന്നു. കാശ് കിട്ടുന്ന വഴി ഏതു നരകമാനെങ്ങിലും ഒരു കാരണവശാലും പോകാതിരിക്കാന്‍ കഴിയാത്ത സാഹചര്യം. തൊട്ടടുത്ത വീട്ടിലെ പത്താം ക്ലാസ്സുകാരന്റെ അമ്മയോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അവര്‍ എന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞു, കുഞ്ഞു മാലാഖയുടെ വീട്ടിലെ സ്ഥിതി അവള്‍ പഞ്ഞതിനേക്കാള്‍ ഒരു പാട് മോശമായിരുന്നു. പത്താം ക്ലാസ്സുകാരന്റെ അമ്മയോട് എല്ലാം പറയുമായിരുന്നു അവള്‍ സ്വന്തം അമ്മയോടെന്നപോലെ. ആ നല്ല സ്ത്രീ തന്ന ഉപദേശം-മോനെ അവള്‍ നിന്നെ കുറിച്ച് എന്തെല്ലാമോ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു! അവളുടെ വീട്ടിലെ ട്യൂഷന്‍ തീരെ സമയം ഇല്ല എന്ന കാരണം പറഞ്ഞു ഞാന്‍ നിരസിച്ചു. ഫോണ്‍ വിളി അങ്ങനെ 2002 അധ്യയന വര്‍ഷം അവസ്സാനികും വരെ തുടര്‍ന്നു പോയി. ഒടുവില്‍ ആ വര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട ഒരു ജോലി എരനാകുലത്ത് തരമായപ്പോള്‍ ഞാന്‍ അധ്യാപക ജീവിതം അവസാനിപ്പിച്ചു. ആദ്യം ആദ്യം തേങ്ങലുകളും കരച്ചിലുകളുമായി ആ ഫോണ്‍ വിളിയുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു ഒടുവില്‍ ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായി ഇല്ലാതായി...
ഫോണ്‍ വിളി അവസാനിച്ചു എന്നത് കൊണ്ട് ഈ കഥ അവസ്സാനിക്കുന്നില്ല.
ഒരിക്കല്‍ എന്നോട് അവള്‍ ചോദിച്ചു എനിക്ക് ഏട്ടവുമ് പ്രിയപ്പെട്ട വിദ്യാര്‍ഥി ആരാനെനു ? ഞാന്‍ ഉത്തരം നല്‍കി "ലെക്ഷ്മി പ്രിയ". "നല്ല പെരാനെല്ലോ കൃഷ്ണന്‍ എന്‍റെ ഇഷ്ട്ട ദൈവമാണ്" കുഞ്ഞു മാലാഖ പറഞ്ഞു. അവള്‍ എനികയച്ചിരുന്ന ആശംസ കാര്‍ഡുകളില്‍ ഏല്ലാമ് സ്വന്തം പേരിനൊപ്പം ബ്രായ്ക്കെട്ടില്‍ "ലെക്ഷ്മി" എന്ന് കൂടി വെക്കുമായിരുന്നു. എനിക്ക് വേണ്ടി എനിക്ക് പ്രിയപ്പെട്ട ഒനാവാന്‍ ശ്രമിക്കുക ആയിരുന്നുവോ അവള്‍ ?
ഈ കഥയുടെ അവസാനം അല്‍പ്പം നൊമ്പരം മനസ്സില്‍ ഉണ്ടാക്കുന്നതെന്കിലും തീര്‍ച്ചയായും പറയാം.
വര്‍ഷങ്ങള്‍ നാലഞ്ചു കടന്നു പോയി ഇതിനിടയില്‍ ഞാന്‍ വിവാഹിതനായി അച്ഛനായി. 2008 ഡിസംബറില്‍ പഴയ പത്താം ക്ലാസ്സ് കാരന്‍ "അതുല്‍" എഞ്ചിനീയറിങ് കഴിഞ്ഞു കാമ്പസ് ഇന്റര്‍വ്യൂ വഴി വിപ്രോയില്‍ ജോലി കിട്ടി അതിന്‍റെ ഒരു സന്തോഷവും ആയി ആ വീട്ടിലെത്തിയപ്പോള്‍ ആ അമ്മ മറ്റാരും കേള്‍ക്കാതെ എന്നെ മാറ്റി നിറുത്തി ഒരു കാര്യം പറഞ്ഞു. മോന്‍ അറിഞ്ഞോ അവളുടെ കാര്യം കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു അടുത്ത മാസത്തേയ്ക്ക് തീയതിയും നിശ്ചയിചിരിക്കുകയാരുന്നു അവള്‍ ഒരു ഹിന്ദു ചെറുക്കന്റെ കൂടെ ഓടിപ്പോയി...
ആ വിവരം അറിഞ്ഞത് മുതല്‍ എനിക്കാകെ ഒരു വീര്‍പ്പുമുട്ടല്‍ ആണ്. എന്‍റെ കുഞ്ഞു പെങ്ങളെ പോലെ ഒക്കെ എനിക്കും ഇഷ്ട്ടമായിരുന്നവളെ, ആര്‍ക്കും അവളെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ കഴിയില്ല അത്രയ്ക്ക് സുന്ദരിയായ ഒരു കുഞ്ഞു മാലാഖ കുരുന്നു ആയിരുന്നു അവള്‍. ആകാംഷയോടെ നോക്കുന്ന കുഞ്ഞി കണ്ണുകളായിരുന്നു അവളുടെ പ്രത്യേകത, ഒരു പക്ഷെ വളര്‍ന്നു ഇപ്പോള്‍ ഒരു യുവതി ആയിട്ടുണ്ടാവാം എന്നാലും എനിക്കെന്നും അവള്‍ ആ കുഞ്ഞു മാലാഖയുടെ രൂപത്തിലെ മനസ്സിലുള്ളൂ. ഇത്ര വിശദമായല്ലെങ്ങിലും എന്‍റെ ഭാര്യക്കും ഈ കഥയൊക്കെ അറിയാം കേട്ടോ, കല്യാണം കഴിഞ്ഞ ഇടയ്ക്കു ഒരു വേള ഞാന്‍ എല്ലാം ഒരു തമാശ പോലെ പറഞ്ഞിട്ടുണ്ട് കേട്ടോ ...
.jpg)