മഴ എന്നും കിടാങ്ങളെ പോലെ ആണ്. മഴക്കെന്നും കുട്ടിത്തമാണ് ചിലപ്പോള്‍ ഓടിനടക്കും, തുലാത്തില്‍ അലസ്സമായി ഉറങ്ങും പോലെ, വേനലില്‍ ആര്‍ത്തലച്ചു കരയും, ഇടവപ്പാതിയില്‍ വാശിപിടിച്ചു പെയ്യും. പക്ഷെ ജലത്തിന്റെയും ആകാശത്തിന്റെയും സുന്ദരിയായ ഈ പുത്രിക്ക് ഇനിയും തിരിച്ചറിയാത്ത എത്ര മനോഹര ഭാവങ്ങള്‍.
ജലത്തിന്റെ ബീജം നീരാവിയായി ആകാശത്തിന്റെ ഗര്ഭാശയതിലെത്തി പിറവിയെടുതവല്‍ മഴ. ഗര്‍ഭാവസ്ഥയില്‍ ആദ്യം നീരാവിയും പിന്നെ മേഖവുമായി ആയി ഗര്‍ഭസ്ഥ ശിശു ആയിരുന്നവള്‍ മഴ. മാസ്സം തികഞ്ഞപ്പോള്‍ കാറ്റാകുന്ന പെട്ടെച്ചി ആകാശത്തിന്റെ പേരെടുത്തു. പക്ഷെ പെറ്റമ്മ ആ മുഖമൊന്നു കാണും മുന്പേ മഴയെന്ന മനോഹര പുത്രിയെ ആ കള്ളി പെട്ടച്ചി തട്ടിയെടുത്തു ഭൂമിയെന്ന വളര്‍ത്തമ്മയെ വളര്‍ത്താന്‍ ഏല്പിച്ചു.
മാമലകളും താഴ്വാരങ്ങളും പാലൂട്ടി വളര്‍ത്തിയവളെ ആദ്യമൊരു നീര്ച്ചാലാക്കി. പിന്നീട് കാട് നല്‍കിയ ചേലകള്‍ അണിഞ്ഞു അവളൊരു അരുവിയായി ബാല്യം പിന്നിട്ടു. യവ്വനത്തില്‍ ഒരു കുഞ്ഞു പുഴയായി പിന്നീട് ഒരു മഹാ നദിയായി ജീവിച്ചവള്‍ വാര്‍ധക്യത്തില്‍ ഒരു മഹാസാഗരമായി.
പക്ഷെ ആകാശത്തിനു ജനിക്കാതെ പോയ കുഞ്ഞുങ്ങള്‍, അവരെ കുറിച്ച് ആരും അലോചിച്ചതെ ഇല്ല. ആകാശത്തിനു ജനിക്കാതെ പോയ കുഞ്ഞുങ്ങള്‍ നീരാവിയെന്ന ഗര്‍ഭാവസ്ഥയില്‍ നിന്നും കറുത്തിരുണ്ട മഴ മേഖം ആവാതെ പഞ്ഞിപോലത്തെ നനുത്ത വെള്ളിമെഖങ്ങളായി. ജനിക്കുംമുന്പേ മഴയുടെ വളര്‍ത്തമ്മയുടെ കൊടുമുടികളില്‍, താഴ്വാരങ്ങളില്‍ വെള്ളിമെഖങ്ങള്‍ കോട മഞ്ഞായി വ്യാപരിച്ചു. മഴയെക്കാള്‍ ഏറെ മനോഹര ഭാവങ്ങള്‍ ഉണ്ടെങ്ങിലും അതിനെ ആരും ആത്മാവിനോട് ചേര്തുവെചു ഇഷ്ട്ടപെട്ടില്ല, ആരും പുകഴ്ത്തി പറഞ്ഞില്ല, കവികള്‍ പുകഴ്ത്തി പാടീല്ല.
വെള്ളി മേഘങ്ങളുടെ മനസ്സുമായി ഇവിടൊരാള്‍, എന്നെങ്ങിലും ഒരു മഴ മേഘമായി പരിണമിച്ചു പെയ്തൊഴിയാന്‍ കാത്തിരിക്കുന്നു...

No comments:
Post a Comment