Tuesday, September 14, 2010

എന്നെന്നേയ്ക്കുമായി എന്നെ വിട്ടു പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായി

എനിക്ക് എന്നെ പോലെ എന്നോട് അത്മാര്തതയുള്ള ഒരു സുഹൃത്ത്‌ ഉണ്ടായിരുന്നു , പക്ഷെ അവന്‍ ഇന്ന് എന്നോടൊപ്പം ഇല്ല , ഈ ഭൂമിയിലെ ഇല്ല ....




എന്‍റെ പ്രിയ സുഹൃത്തിന്റെ ആത്മാവിന്നു എന്നെന്നും ശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാന്‍ അവനെ പറ്റി പറയാം ....




എന്‍റെ ജീവിതത്തിലെ ഇരുണ്ട വര്‍ഷങ്ങളില്‍ നിന്നും അരണ്ട വെളിച്ചതിലെക്കെന്കിലും മോചനം കിട്ടിയ ആ വര്‍ഷം 2002 കൊല്ലം ഓഫീസില്‍ നിന്നും പതനമ്തിട്ടയിലെക്ക് സ്ഥലം മാറ്റം കിട്ടിയ വര്ഷം കൂടി ആണത്. ഞാന്‍ അവിടെ ചെന്ന് ജോയിന്‍ ചെയ്ത ദിവസ്സം തന്നെ അവിടുത്തെ മാനേജര്‍ എന്നെ അവന്‍റെ കയ്യില്‍ ഏല്പിച്ചു അവിടുത്തെ രീതികള്‍ , കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുക്കാനും താമസ്സ സൗകര്യം ഏര്പ്പെദുതുവാനുമ് മറ്റുമായി....




അവന്‍റെ പേര് " ഡെന്നി " ഒരു അഞ്ചു അഞ്ചര അടി നീളവും, സാടാരണയില്‍ കവിഞ്ഞു ശരീരമുള്ള ഒരു ഇരുപത്തഞ്ചു കാരന്‍, റാന്നിയില്‍ മക്കപ്പുഴ സ്വദേശം , പെന്തക്കോസ്ത് കുടുംബം , വീട്ടില്‍ പപ്പാ മമ്മ രണ്ടു കുഞ്ഞനുജതിമാര്‍ ....




എനിക്ക് അന്ന് സ്വന്തമായി ബൈക്ക്‌ ഉണ്ട് എന്നാലും കമ്പനി ബൈക്ക് മാത്രമേ ജോലിക്ക് ഉപയോഗിക്കാന്‍ പറ്റൂ , മിക്കപ്പോഴും പുതിയ ബൈക്കുകളും കൊണ്ടുപോകെണ്ടിവരാരുണ്ട് , എന്നും ജോലി കഴിഞ്ഞു അഥവാ കറക്കം കഴിഞ്ഞു എന്നെ ലോഡ്ജില്‍ വിട്ടിട്ടു ഡെന്നി കമ്പനി ബൈക്കുമായി ആണ് റാന്നിയില്‍ വീട്ടിലേക്കു പോകുക , ഒപ്പം മിക്ക ദിവസ്സങ്ങളിലും ചെറിയ അനിയത്തിക്ക് ചോക്ലെട്ടോ മിട്ടായിയോ ഒക്കെ കരുതാരുമുണ്ടവന്‍....






കുടുംബതെകുറിച്ചു എനിക്ക് അറിയാവുന്നത് :- പപ്പാ ദുബായില്‍ ഒരു നല്ല കമ്പനിയില്‍ നല്ല ഉദ്യോഗതിലായിരുന്നതിനാല്‍ അവര്‍ കുടുംബ സമേതം അവിടെയായിരുന്നു , തികച്ചും ആടംഭര പൂര്‍ണമായ പ്രവാസ്സ ജീവിതം , ഡെന്നി +2 വരെ പഠിച്ചതും വളര്‍ന്നതുമെല്ലാം വെളിയില്‍ , ചില പ്രത്യേക സാഹചര്യങ്ങളില്‍ ചതിയില്പെട്ടു പപ്പയുടെ ഉദ്യോഗം നഷ്ട്ടപെട്ടു അവിടെ ചില കടങ്ങള്‍ ഉണ്ടായിതീരുകയും അവനു ഏരെ പ്രീയപ്പെട്ട "ഹോണ്ട അക്കോട്" (ഞങ്ങള്‍ പിരിയുവോളം എപ്പോഴും എന്നോട് അതവന്‍ വളരെ വേദനയോടെ പറഞ്ഞുകൊണ്ടേ ഇരുന്നു) കാര്‍ ഉള്‍പ്പടെ അവിടെ ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി അവര്‍ നാട്ടിലേക്ക് തിരിച്ചു പോന്നു , നാട്ടില്‍ വന്നു ശേഷം അവന്‍ എന്ജിനീരിങ്ങ്നു ചേര്‍ന്നെങ്കിലും സാമ്പത്തിക പരാദീനതകള്‍ കാരണം അത് മുടങ്ങി , പാതിവഴിയില്‍ മുടങ്ങിയ പഠനം മുഴുവനാക്കണം എന്നത് അവന്റെ ജീവിത അഭിലാഷങ്ങളില്‍ ഒന്നായിരുന്നു ....



രണ്ടാഴ്ച ഒക്കെ കൂടുമ്പോള്‍ ഞാന്‍ നാട്ടിലേക്ക് പോകാറുണ്ട് , അപ്പോഴൊക്കെ കമ്പനി ബൈക്ക് മനെജുമെന്ടിന്ടെ അനുവാദമില്ലാതെ എങ്കിലും ഞായറാഴ്ച പള്ളീലും മറ്റും പോകുന്നതിനായി അവന്‍ തന്നെ കൊണ്ടുപോകാരാന് പതിവ് , കാരണം വാഹങ്ങള്‍ ഇല്ലാത്തൊരു ജീവിതം ഞങ്ങളിരുവര്‍ക്കും അപ്രാപ്യമായിരുന്നു , വേഗത ഞങ്ങളുടെ സിരകളില്‍ ലഹരി നിറച്ചിരുന്നു ....




ഉച്ചയൂണു കഴിഞ്ഞ ഒഴിവു സമയത്ത് ഞങ്ങള്‍ തിരുവല്ലയില്‍ അല്ലെങ്കില്‍ റാന്നിയില്‍ ഒക്കെ ആയിരിക്കുന്ന ദിവസങ്ങളില്‍ അവന്‍ സ്ഥിരമായി കഫെയില്‍ ഇത്തിരി സമയം ചിലവഴിക്കാരുണ്ടായിരുന്നു , അധിക ദിവസങ്ങള്‍ പിന്നിടും മുന്പേ ആ അദ്രിശ്യയായ കൂട്ടുകാരിയെ കുറിച്ച് അവന്‍ എന്നോട് പറഞ്ഞു , അവള്‍ കോട്ടയതാനെന്നും, പടിക്കുവാനെന്നും , വീട് ഇന്നെടത് ആണെന്നും വളരെ കാലമായുള്ള ബന്ധമാണെന്നും , ഒരിക്കല്‍ ചാറ്റ് ചെയ്‌താല്‍ പിന്നീട് ഓണ്‍ലൈന്‍ വരേണ്ട തീയതി സമയം എന്നിവ ഇരുവരും പ്ലാന്‍ ചെയാരുന്ടെന്നും ഒക്കെ, പരസ്പരം പ്രേമം എന്ന് പറയാന്‍ പറ്റില്ലെങ്കിലും ഇഷ്ട്ടകുരവില്ലെന്നുമൊക്കെ , അവന്‍ മൊബൈല്‍ ഫോനില്ലാത്തത് കൊണ്ട് അവള്‍ക്കു വിളിക്കാന്‍ എന്റെ നമ്പര്‍ ആണ് നല്‍കിയിരുന്നത് , പക്ഷെ അന്നൊന്നും അവള്‍ ഒരിക്കല്‍ പോലും എന്റെ മൊബൈലില്‍ വിളിച്ചില്ല , ആ ജൂലൈ മാസ്സം നമ്മുക്ക് ഇരുവര്‍ക്കും അവളെ നേരിട്ടു കാണാന്‍ കോട്ടയം പോകണം എന്നൊക്കെ പ്ലാന്‍ ചെയ്തിരുന്നതാണ് ....


എന്തെല്ലാം തമാശകള്‍ , അഹങ്കാരങ്ങള്‍ , ഞങ്ങള്‍ യാത്രകളില്‍ ഒരുമിച്ചു ഒപ്പിച്ചു‌ , ജോലിയുടെ ഭാഗമായി എങ്കിലും ഏതെല്ലാം കാട്ടിലും മേട്ടിലും അലഞ്ഞു ആനയുടെ മണ്ണില്‍ നിന്നും പെരുംബാംബിന്റെ വായില്‍ നിന്നും തലനാരിഴക്ക് രെക്ഷപെട്ടു , പക്ഷെ ആ വര്‍ഷം മെയ്‌ മാസ്സം തുടങ്ങിയത് മുതല്‍ അവനു കഷ്ട്ടകാലങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തുടങ്ങുകയായിരുന്നു , ഏരെ സ്നേഹിച്ച ഇളയ അനിയത്തി കുട്ടിക്ക് പത്താം ക്ലാസ്സില്‍ ഫലം വന്നപ്പോള്‍ വളരെ മാര്‍ക്ക് കുറവ് , ഇടവപ്പാതിതുടങ്ങിയ ഒരു സന്ദ്യയില്‍ പതിവുപോലെ കമ്പനി ബൈക്കില്‍ വീട്ടിലേക്കും മടങ്ങും വഴി വടശ്ശേരിക്കര കഴിഞ്ഞു വണ്ടി ഓടിക്കൊണ്ടിരിക്കെ അവന്‍റെ ശരീരത്തിലേക്ക് ഒരു റബ്ബര്‍ മരം ഒടിഞ്ഞു വീണു , എരുമേലിയില്‍ വെച്ചു ഒരു ഡിസ്പ്ലേ പരിപാടിക്കായി ഞങ്ങള്‍ ഇരുവരും ഓടിച്ചിരുന്ന രണ്ടു പുതിയ ബൈക്കുകള്‍ തമ്മില്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിച്ചു , കമ്പനി ബൈക്കിന്റെ മുന്‍ ചക്ക്രം ഞങ്ങള്‍ ഓടികൊണ്ടിരുന്നപ്പോള്‍ പഞ്ചര്‍ ആയി നിയന്ത്രണം വിട്ടു മറിഞ്ഞു വീണു , അങ്ങനെ അങ്ങനെ വിധി അന്നേ അവനെ ഇന്ചിഞ്ഞായി വേട്ടയാടാന്‍ തുടങ്ങി കഴിഞ്ഞിരുന്നു , ഈ സംഭവങ്ങള്‍ ഇങ്ങനെ നിരനിരയായി വന്നപ്പോള്‍ ഞാന്‍ വളരെ നിര്‍ബന്ടിച്ചു , മഴയല്ലേ നിനക്ക് പണി വരൂല്ലേ എന്നൊക്കെ പറഞ്ഞു എന്‍റെ പഴയ ഹെല്‍മെട്ടു വളരെ നിര്‍ബന്ടിച്ചു അവനെ കൊണ്ട് സ്ഥിരമായി ഉപയോഗിപ്പിക്കാന്‍ തുടങ്ങി ........


ഇതിനകം തന്നെ ഞാന്‍ അവന്റെ പപ്പയും മമ്മയുമായും , അനിയത്തി മോളുമാരുമായി നല്ല പരിചയതിലായികഴിഞ്ഞു , ജോലി സംബന്ദമായി രാന്നിയിലുന്ടെന്കില്‍ ഞങ്ങള്‍ അവന്‍റെ വീട്ടില്‍ നിന്നായിരിക്കും പ്രാതല്‍ മുതല്‍ അത്താഴം വരെ , കൂടാതെ ഞാന്‍ ലോഡ്ങിലുള്ള മിക്ക ഞായരാഴ്ച്ചകളിലും അവരോടൊപ്പം ആയിരിക്കും , അന്നൊരു വെള്ളിയാഴ്ച വൈകിട്ട് മുന്പേ തീരുമാനിച്ച പോലെ ഞാന്‍ ശനിയാഴ്ച ലീവ് എടുത്തിട്ട് വീട്ടിലേക്കു യാത്രതിരിക്കാന്‍ പോവുകയാണ് , അന്ന് ഞങ്ങള്‍ കൊടുമണ്‍ ഭാഗത്ത് ജോലികഴിഞ്ഞ് ഓഫീസില്‍ എത്തിയിട്ട് അവന്‍ തന്നെ എന്നോടൊപ്പം ലോഡ്ജിലെത്തി ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു റൂം പൂട്ടി , കമ്പനി ബൈക്കിന്റെ താക്കോല്‍ ഞാന്‍ അവനു നല്‍കി , ഒരാഴ്ചയായി എടുക്കാതിരുന്ന എന്‍റെ ബൈക്ക് അവനാണ്‌ സ്ടാര്‍ത്ടു ചെയ്തു തന്നത് , അത് സ്റ്റാര്‍ട്ട്‌ ചെയ്തു കഴിഞ്ഞാണ് ഞാന്‍ നാളെ ലീവ്‌ ആയതു കൊണ്ട് എനിക്ക് വേണ്ടി അവന്‍ നാളെ കാണേണ്ട ആള്‍ക്കാരെ ഓര്‍മിപ്പിച്ചതും , അപ്പൊ നാളെ രാവിലെയും വൈകിട്ടും വിളിക്കുമല്ലോ എന്ന് പരയാനാഞ്ഞതും ഒരുമിച്ചാണ് (ഇപ്പോഴും പകല്‍ പോലെ ഓര്‍ക്കുന്നു ഞാന്‍ ആ നശിച്ച ദിവസ്സം) , ഞങ്ങള്‍ അന്ന് അങ്ങനെ പിരിഞ്ഞു , അന്ന് വീട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ എന്നെന്നേയ്ക്കുമായി എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ പിരിയെണ്ടിവരുമെന്നു ഞാനറിഞ്ഞിരുന്നില്ല ....


ശനിയാഴ്ച രാവിലെ പതിവിലേറെ താമസിച്ചു എഴുന്നേറ്റു മൊബൈല് ഓണ്‍ ചെയ്തപ്പോഴാണ് ഡെന്നി വിളിച്ചു കാനുമെല്ലോ എന്നോര്‍ത്ത് ഞാന്‍ വേഗം ഓഫീസിലേക്ക് വിളിച്ചത് , അപ്പോഴേക്കും അവന്‍ ഓഫീസില്‍ നിന്നും ഫീല്‍ഡില്‍ പോയി കഴിഞ്ഞിരുന്നു , അവനാണേല്‍ മൊബൈലും ഇല്ല , വന്നാല്‍ ഉടന്‍ തിരികെ എന്നെ വിളിക്കാന്‍ ഓഫീസില്‍ പറഞ്ഞു , ശനിയാഴ്ച അങ്ങനെ അവദി ദിവസ്സം ആഖൊഷിച്ചു ഒക്കെ തള്ളി നീക്കി , അന്ന് വൈകിട്ട് അഞ്ചു മണിവരെ വിളിക്കാത്തത് കൊണ്ടു ഞാന്‍ വീണ്ടും ഓഫീസില്‍ വിളിച്ചു , അപ്പൊ അവര്‍ പറഞ്ഞു ഇന്നു ജോലി റാന്നി ഭാഗത്ത് ആയകൊണ്ട് ഡെന്നി വൈകിട്ട് ഓഫീസില്‍ വരില്ല എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് , അതുകേട്ട് ഞാന്‍ അവന്റെ വീട്ടില്‍ വിളിച്ചു , പപ്പയാണ്‌ ഫോണ്‍ എടുത്തത്‌ .


ഹലോ ഞാനാ പപ്പാ അനിഷാ , ഡെന്നി ഇല്ലേ ?


മോനേ അവന്‍ വന്നു , എന്നിട്ട് കുളിയും കഴിഞ്ഞു കൂട്ടുകാരെ ആരെയോ കാണാന്‍ വെളിയിലേക്കിറങ്ങി !


പപ്പാ അവന്‍ എത്തിയാല്‍ എന്നെ അത്യാവിശ്യമായി ഒന്നു വിളിക്കാന്‍ പറയു കേട്ടോ , എന്ന് പറഞ്ഞു ആ ഫോണ്‍ വിളി അവസാനിച്ചു ....


അന്ന് രാത്രിയും അവന്‍ എന്നെ തിരികെ വിളിച്ചില്ല , രാത്രി ഏതോ ഇംഗ്ലീഷ് ചാനെലില്‍ സിനിമയും കണ്ടു അല്‍പ്പം വൈകിയാണ് അന്നും ഞാനുരങ്ങിയത് , ഞങ്ങളുടെ സുഹൃത്ത് ബന്ധത്തിന്റെ ആഴമറിയാവുന്ന അമ്മ ഞാന്‍ അവന്റെ ഫോണ്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞെന്നെ രാത്രി കളിയാക്കുക വരെ ചെയ്തു ....




ആ ദേശം മുഴുവന്‍ അവന് സുഹൃത്തുക്കളായിരുന്നു , വഴിപോക്കരും ബസ്സ് ഡ്രൈവെര്‍ മാറും എന്ന് വേണ്ട പെട്ടികടക്കാരും സൂപ്പര്‍ മാര്‍കെറ്റ്‌ ഉടമ വരെ അവന്റെ സുഹൃത്തുക്കള്‍ , അവനെ അറിയാത്തവരായി പത്തനംതിട്ട ജില്ലയിലെ ആരുമില്ല എന്ന് ഇടക്കിടെ ഞാന്‍ കളിയാക്കാരുമുണ്ട് , അതറിയാവുന്ന ഞാന്‍ അവന്‍ എന്നെ മറന്നല്ലോ എന്ന് വിചാരിച്ചു ഏറെ വിഷമിച്ചാണ് അന്ന് രാത്രി കിടന്നുറങ്ങിയത് ....




മഴയും തണുപ്പുമുള്ള ഞായറാഴ്ച രാവിലെ ഏതാണ്ട് 10 മണി , ഞാന്‍ ഉണര്‍ന്നിട്ടും ചൂടി പുതച്ചു കിടപ്പാണ് , അപ്പുറത്തെ മുറിയിലെ സംഭവങ്ങളും സംസാരങ്ങളും എല്ലാം എനിക്ക് കേള്‍ക്കാം , അല്‍പ്പ സമയത്തിനകം വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു , അച്ഛന്റെ പതിവ് ശൈലിയിലെ ചോദ്യം ,


ഹല്ലോ , ആരാ ? അനിഷിന്റെ വീടാണല്ലോ , വിളിക്കാം ?



എന്നിട്ട് എന്നോദായി പറഞ്ഞു എടാ നിന്നെ രാന്നീല്‍ നിന്ന് ഒരു ഡെന്നി വിളിക്കുന്നു ,



ഇത്രയും കേട്ടതും ഞാന്‍ ചാടി പിടച്ചു എഴുന്നേറ്റു ഓടി ചെന്നു ഫോണ്‍ പിടിച്ചു മേടിച്ചു ,



" എടാ പറ എന്താ എന്നെ ഇതുവരെ വിളിക്കാഞ്ഞേ " ഇതാണ് ആദ്യം ഞാന്‍ ചോദിച്ചേ !



മോനെ ഞാന്‍ ഡെന്നി അല്ല പപ്പയാ ,



എന്താ പപ്പാ അവന്‍ എന്തെ ?



" മോനെ ഡെന്നി മരിച്ചു " അല്‍പ്പം മുന്‍പായിരുന്നു ,



ബാക്കി ഒന്നും ഞാന്‍ കേട്ടില്ല , എന്റെ ജീവിതത്തിലാദ്യമായി ഞാന്‍ എനിക്ക് കഴിയാവുന്നതില്‍ ഏട്ടവുമ് ഉച്ചത്തില്‍ അലറി കരഞ്ഞു , അമ്മ ഓടി വന്നു , വീടിനു ചുറ്റും അയലത്ത് കാര്കൂടി , അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങടെ വീടും ഒരു മരണ വീടുപോലെ ആയി , പാതി ബോധം നശിച്ച എന്നെ വീണ്ടും ആരൊക്കെയോ മുറിയിലേക്ക് കൊണ്ടുപോയി കട്ടിലില്‍ കിടത്തി , ഞാന്‍ തേങ്ങി കരഞ്ഞു കൊണ്ടേയിരുന്നു ....



അപ്പുറത്തെ മുറിയില്‍ അമ്മ ഫോണ്‍ ചെയ്യുന്നത് എനിക്ക് കേള്‍ക്കാം , നാടിലുള്ള എന്റെ കൂട്ടുകാര്‍ ആരൊക്കെയോ വന്നിട്ടുണ്ട് , കാരുപിടിച്ച്‌ എന്നെ കൊണ്ട് പോകാനുള്ള ഒരുക്കമാണ് , പക്ഷെ ഇന്ന് ഞായറാഴ്ചയാണ് , ഡെന്നി ഇപ്പോള്‍ ജില്ല ആശുപത്രീലാണ് , ഇന്ന് കിട്ടില്ല അവനെ , നാളയെ അതുകൊണ്ട് അടക്കം നടക്കൂ , എന്നെ ഇന്നേ കൊണ്ട് പോയാല്‍ ???? ഇതൊക്കെയാണ് അവിടെ ചര്‍ച്ച , അതിനിടയില്‍ എപ്പോഴൊക്കെയോ ഞാന്‍ ഉറങ്ങി , എണീറ്റ്‌ വീണ്ടു തേങ്ങല്‍ അലറി കരച്ചില്‍ , രാത്രി അമ്മ എന്നോടോപ്പമാണ് കിടന്നത്, എന്നെ കെട്ടിപിടിച്ചു കിടന്നു എന്റെ തലയില്‍ തലോടി അമ്മ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊന്ടെയിരുന്നു ....



മോനെ ജീവിതത്തില്‍ ഇതിലും വലുത് എന്തെല്ലാം നീ അനുഭവിച്ചു തീര്‍ക്കാനിരിക്കുന്നു , ആരെയൊക്കെ നഷ്ട്ട പെടാനിരിക്കുന്നു എല്ലാം ദൈവ നിശ്ചയമല്ലേ , എന്നൊക്കെ പറഞ്ഞു ഒരു വിധം എന്നെ അമ്മ ദൈര്യപ്പെടുതികൊണ്ടേ ഇരുന്നു , മാത്രമല്ല നാളെ അവടെ ചെല്ലുമ്പോള്‍ ആവീട്ടുകാരെ ആശ്വസിപ്പിക്കെണ്ടാതിനു പകരം നീ കൂടി കരഞ്ഞു അവരെ കൂടുതല്‍ സങ്ങടപ്പെടുതരുതെന്നൊക്കെ പറഞ്ഞു കൊണ്ടേ ഇരുന്നു ആ രാത്രി മുഴുവന്‍ അമ്മ , അതിനിടയിലെപ്പഴോ ഞാന്‍ വീണ്ടും ഇത്തിരി ഉറങ്ങി , രാത്രി ഉണരുംബോഴൊക്കെ എന്റെ ശരീരത്തില്‍ നിന്നും എന്തോ നഷ്ട്ടപെട്ടപോലെ ആയിരുന്നെനിക്ക് , നെഞ്ചില്‍ ഒരു വലിയ ഭാര കല്ല്‌ എടുത്ത്‌ വെച്ച പോലെയും ....




വെളുപ്പിന് തന്നെ എന്നെ എഴുനെല്‍പ്പിച്ചു ഒരുക്കി , നേരത്തെ പറഞ്ഞു വെച്ച ഓട്ടോയില്‍ ഞാനും അമ്മയും കായംകുളം ബസ്‌ സ്ടാണ്ടിലേക്ക് തിരിച്ചു ....




പത്തനംതിട്ടയില്‍ ഞങ്ങളുടെ ഓഫീസിനു മുന്ബിലൂടെ ബസ്‌ കടന്നു പോകുമ്പോള്‍ അടച്ചിട്ടിരിക്കുന്ന അതിനു മുന്ബിലായി കറുത്ത കൊടി വെച്ചിരിക്കുന്നതും ആരൊക്കെയോ അവിടെ കൂടി നില്‍ക്കുന്നതും ഞാന്‍ കണ്ടു , ഒരു വിധത്തില്‍ മക്കപ്പുഴ സ്റ്റോപ്പ് വരെ ഞാന്‍ പിടിച്ചു വെച്ച കരച്ചില്‍ ബസ്സില്‍ നിന്നിരങ്ങിയപ്പോഴേക്കും വീണ്ടും തുടങ്ങുകയാരുന്നു ....




അവന്റെ വീട്ടിലെത്തിയപ്പോഴും എന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല , അനിയത്തിമാര്‍ എന്നെ കണ്ടതും ഞങ്ങളൊരുമിച്ചു കരയാന്‍ തുടങ്ങി , ഏറെ താമസിയാതെ വെള്ളത്തുണിയില്‍ പൊതിഞ്ഞു അവനെ കൊണ്ട് വന്നു ....




പിന്നെ അവസ്സാനമായി എനിയ്ക്ക് അവനായി നല്‍കാനുള്ളത് " ആ ചുംബനം " അതും നല്‍കി എന്റെ കണീര്‍ അവന്റെ ദേഹത്തേക്ക് പടര്‍ന്നു വീഴുന്നത് ഞാനറിഞ്ഞു , ഞാനത് അവന്റെ മരവിച്ച കവിളില്‍ നിന്നും തുടച്‌ നീക്കാനായി വിരല്‍ എടുത്തതും എന്നെ ആരോ താങ്ങിയെടുത്ത് ഒരു കസ്സെരയില്‍ കൊണ്ടിരുത്തി ....




വെറും കുറച്ചു സമയം മാത്രമേ അവന് അവസാന നിമിഷങ്ങള്‍ വീട്ടില്‍ ചിലവഴിക്കാന്‍ ആയുള്ളൂ , പള്ളിയിലേക്കുള്ള യാത്രക്ക് സമയമായെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് പശ്ചാതലതിലെവിടെയോ " സമയമാം രഥത്തില്‍ നീ " എന്നാ ഗാനം കേട്ട് തുടങ്ങി ....




അവന്റെ അവസാന യാത്രയില്‍ അവന്റെ കുഴിമാടം വരെ അനുഗമിക്കാന്‍ പോയിട്ട് എനിക്കപ്പോള്‍ എഴുനേറ്റു നില്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല , അന്ന് വൈകുന്നേരം അമ്മ എന്നെയും കൊണ്ട് തിരികെ വീട്ടിലെത്തി , പിന്നീട് അമ്മതന്നെ പിറ്റേ ദിവസ്സം ഓഫീസില്‍ വിളിച്ചു എനിക്ക് വേണ്ടി രണ്ടാഴ്ചത്തെ ലീവ് പറഞ്ഞു , പിന്നീട് ഒരു മാസ്സം പോലും തികച്ചു അവിടെ ജോലി ചെയ്യാന്‍ ആവാതെ ഞാന്‍ കോട്ടയത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി ....




ഒരു പക്ഷെ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി വരാനിരുന്നത് അവന് ഒറ്റയ്ക്ക് ഏട്ടു വാങ്ങുകയയിരുന്നോ ? ഞായറാഴ്ച കുടുംബസമേതം പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു അവന്‍ , അവനും വല്യ പപ്പയുടെ മകനും ഞങ്ങളുടെ കമ്പനി ബൈക്കിലും തൊട്ടുപുറകില്‍ ജീപ്പിലായി പപ്പയും മമ്മയും അനിയത്തിമാരും വല്യപപ്പയുടെ കുടുംബവും , മക്കപ്പുഴ പിന്നിട്ടു ഒരു കി.മി. അത്രയും വന്നതെയുള്ളു , ഒരു കൊടും വളവു കഴിഞ്ഞു വരുന്ന മറ്റൊരു വളവില്‍ മറ്റേതോ വാഹനത്തെ മറികടന്ന് വന്ന ഒരു ടൂറിസ്റ്റ് ബസ്സുമായി നേര്‍ക്ക്‌ നേര്‍ ഇടിക്കുകയായിരുന്നവന്‍ , ഒന്ന് ബ്രേക്ക് ചെയ്യാനുള്ള സമയം കൂടി കിട്ടിയില്ല അവന് , അതും പപ്പയുടേയും മമ്മയുടെയും അനിയതിമാരുടെയും മുന്പില്‍ വെച്ചു , ഉടന്‍ തന്നെ പുറകെ എത്തിയ ജീപ്പില്‍ നിര്‍ത്തി പപ്പയും ചേട്ടനും ഒക്ക ഇറങ്ങി അവനെ വാരി എടുത്തു , അപോഴേ അവര്‍ക്ക് അപകടത്തിന്റെ തീവ്രത മനസ്സിലായതായി പിന്നീട് എന്നോട് പപ്പാ പറഞ്ഞു , അവര്‍ എടുത്തപ്പോള്‍ തന്നെ അവന്‍റെ കാലുകള്‍ തുട ഭാഗം മുതല്‍ക്കു തന്നെ രണ്ടു മൂന്നായി ഒടിഞ്ഞതായി മനസ്സിലാക്കി എന്നു , ഹൃദയം പേരിനു മാത്രമേ മിടിക്കുന്നുള്ളുവെന്നും മനസ്സിലാക്കി കഴിഞ്ഞു , പിന്നെ എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചു , അവിടെ എത്തിയപ്പോഴേക്കും എന്‍റെ ഡെന്നിയുടെ ആത്മാവ് എന്നെന്നേയ്ക്കുമായി അവന്‍റെ ശരീരം വിട്ടുപോയിരുന്നു ....



എല്ലാം ദൈവത്തിന്റെ തീരുമാനങള്‍ എന്നാശ്വസ്സിക്കാന്‍ അല്ലാതെ നമുക്കെന്തു കഴിയാന്‍ , പിന്നീട് സത്യമായും എന്‍റെ ഡ്രൈവിംഗ് ശൈലി ആകെ മാറി , ഞങ്ങളൊരുമിച്ചു പ്രേമിച്ച "വേഗത" എന്ന കാമുകിയെ ഞങ്ങളിരുവരും കൈവിട്ടു , അന്ന് അവന്‍റെ അടക്കതിന്ടന്നു മൊബൈലില്‍ എനിക്ക് അറിയാത്ത നമ്പരില്‍ നിന്നും ഒരു മെസ്സേജ് കിട്ടി ,




" അത് നമ്മുടെ ഡെന്നി തന്നെയോ " അതായിരുന്നു മെസ്സേജ് !



ഞാന്‍ "എസ്" എന്നു മാത്രം മറുപടി അയച്ചു.



തിരകെ " എന്ന് അടകം " എന്നു മറുപടി ചോദ്യമായി വന്നു.



" ഇന്ന് കഴിഞ്ഞു " എന്നു ഞാന്‍ മറുപടി അയച്ചു.



തൊട്ടടുത്ത ദിവസ്സതിലെപ്പോഴോ ഞാന്‍ ആ നമ്പരില്‍ വിളിച്ചു , അത് അവള്‍ ആയിരുന്നു ഒരു തേങ്ങലോടെ "എനിക്ക് ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ല " ഇത്രമാത്രം പറഞ്ഞു.



ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസ്സം ഞാന്‍ അവന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ , എന്റെതായി അവിടെ ഉണ്ടായിരുന്ന കുറെ സാധനങ്ങള്‍ ഞാന്‍ ചോദിക്കാതെ തന്നെ പപ്പാ എടുത്തു തന്നു ഒപ്പം എന്നോട് ചോദിച്ചു മോനെ ഇനി എന്നോട് നീ സത്യമേ പറയാവൂ , അവന്‍ ഒരു കുട്ടിയുമായി .......



പപ്പാ എല്ലാം മനസ്സിലാക്കിയതുപോലെ തന്നെ സംസാരിക്കുന്നു , ഞാന്‍ ശരിക്കും അല്ഭുതപെട്ടു പോയി , പപ്പാ പറഞ്ഞു പണ്ടേ അവന്‍ സ്ഥിരമായി എന്നും ഡയറി എഴുതുമായിരുന്നു എന്ന് , എന്നോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും പപ്പാ മനസ്സിലാക്കി കഴിഞ്ഞു , പിന്നെ ഞാന്‍ ഒന്നും ഒളിച്ചില്ല , പക്ഷെ എനിക്ക് നമ്പര്‍ അറിയില്ല എന്നും മെസ്സേജ് വന്നതും ഞാന്‍ വിളിച്ചു സംസാരിച്ചതും ആ കുട്ടിയെ തന്നെ ആണോ എന്നതിനും ഉറപ്പില്ല എന്നു ഞാന്‍ പറഞ്ഞതും , പപ്പാ ആ നമ്പര്‍ അവന്‍റെ കുറിപ്പുകളില്‍ കാണിച്ചു തന്നു ....




ആരെയും ബുദ്ധിമുട്ടിക്കാത്ത, ഉപദ്രവിക്കാത്ത എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമറിയുന്ന എന്‍റെ ഡെന്നി , ദൈവം തന്‍റെ കണക്കു പുസ്തകത്തില്‍ അവന് ഇത്രയേ ആയുസ്സ് കല്പ്പിചിരുന്നുല്ലോ ?

No comments:

Post a Comment