Tuesday, September 14, 2010

ലഹരിക്കടിമയായ ഞാന്‍ ...



          'വേഗത' എന്നും എനിക്ക് ഒരു ഹരമായിരുന്നു , പക്ഷെ അതിങ്ങനെ അടച്ചു പൂട്ടി സഞ്ചരിക്കുമ്പോള്‍ ശരിക്ക് അനുഭവിക്കാന്‍ , വായുവിന്റെ സമ്മര്ദമായി തൊട്ടറിയാന്‍ കഴിയാത്തതിനാല്‍ ആവണം ഒരേ സമയം ഒന്നും രണ്ടും കാറുകള്‍ സ്വന്തമായി ഉണ്ടെങ്ങിലും പ്രിയപ്പെട്ട യാത്രകള്‍ ബൈക്കില്‍ തന്നെ ആക്കുന്നത് . ഒരു അതിവേഗ ക്രൂയിസിംഗ് കഴിഞ്ഞും സിരകളില്‍ ബാക്കിനില്‍ക്കുന്ന ലഹരി അത് അനുഭവിച്ചരിഞ്ഞവര്‍ക്കെ അതിന്‍റെ ഒരു ത്രില്‍ അറിയൂ . ക്രൂയിസിംഗ് കഴിഞ്ഞു യന്ത്രം അതിന്‍റെ കറക്കം നിറുത്തിയാലും മനസ്സില്‍ നിന്നും പെട്ടന്ന് മായാത്ത ആ ലഹരി അപ്പോഴും സിരകളെ തുടിപ്പിച്ചു കൊണ്ടിരിക്കും കുറെ നേരത്തേക്ക് . ഡെന്നി എന്ന പ്രിയ സുഹൃത്തിന്റെ വാഹന അപകട മരണത്തിനു ശേഷം ഏഴെട്ടു വര്‍ഷത്തിനിടയില്‍ മൂന്ന് വര്ഷം മുമ്പ്‌ ഒരു തവണ സംഭവിച്ചതോഴിച്ചാല്‍ വളരെ കാലമായി ഈ ലെഹരി ഉപേക്ഷിച്ചതാണ് ഞാന്‍ . ആ ഒരു തവണ കായങ്ങുളത് തറവാട്ടില്‍ നിന്നും ഏറെനാകുലതെക്ക് നൂറ്റിയിരുപതു കി.മി. കാറില്‍ ഒരു മണിക്കൂര്‍ ഇരുപതു മിനിട്ട് , മിക്കപ്പോഴുമം നൂറിനു മേലില്‍ തന്നെ ആയിരുന്നു യാത്ര . കൂടെ എന്‍റെ സഹോദരനും ഉണ്ടായിരുന്ന ആ യാത്രയില്‍ വഴിക്ക് ഇടതു മുന്‍ ടയറു പൂര്‍ണമായും പൊട്ടി നശിച്ചു .


പക്ഷെ ഇന്ന് സാഹചര്യങ്ങളുടെ സമ്മര്ടതാല്‍ വീണ്ടും ഞാന്‍ ഇന്ന് ആ ലെഹരിക്ക് ഇത്തിരി നേരം അടിമപ്പെട്ടു . നിരവധി അനവധി തവണ മരണം മുഖാമുഖം കണ്ടിട്ടുണ്ട് എന്നിരുന്നാലും മറ്റൊരു ലഹരി വസ്തുവും നല്‍കാത്ത അത്ര ലഹരി നല്‍കുന്ന ഒന്നാനെനിക്കു വേഗത . ഒറ്റയ്ക്കാവുന്ന ഈ ആഴ്ച്ചവസാനത്തെ രാത്രി രാമെശ്വരതെക്ക് ഒരു യാത്രയാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത് അതും രാജകീയ ഇരുചക്ര വാഹനത്തില്‍ . പക്ഷെ കൂടെ വരാമെന്ന ഏട്ട സുഹൃത്തിന്റെ എന്തോ അത്യാവശ്യം കാരാനമുള്ള അവസാന നിമിഷത്തെ പിന്‍വാങ്ങല്‍ കൊണ്ടാണ് ഞാന്‍ ഒരു സിനിമ കാണാന്‍ തീരുമാനിച്ചു സന്ദ്യക്ക് ടൌണിലേക്ക് ഇറങ്ങിയത്‌ . "കേരള വര്‍മ പഴശി രാജാ " കാണാന്‍ ആണ് പോയതെങ്ങിലും തിരക്ക് കാരണം ടിക്കെട്ടു കിട്ടാത്തതിനാല്‍ മറ്റൊരു സിനിമ കണ്ടു . ഏതാണ്ട് ഒന്‍പതു മണി ആയപ്പോള്‍ സിനിമ തീര്‍ന്നു കിഴക്കേ കോട്ട നിന്നും തിരിച്ചതാണ് ഞാന്‍ .



ഓവര്‍ ബ്രിഡ്ജ്നു മുകളില്‍ ട്രാഫിക്ക് സിഗ്നല്‍ കാത്തു നില്‍ക്കുമ്പോള്‍ മറ്റുവാഹനങ്ങള്‍ ഒരു പാട് ഉണ്ടെങ്ങിലും എല്ലാം കൂടി കൂടി കലര്‍ന്ന യന്ത്രങ്ങളുടെ മുരള്ച്ചകള്‍ക്കിടയില്‍ സിരകളെ വേഗത എന്ന ലഹരിയിലേക്ക് ആവാഹിക്കുന്ന ആ ശബ്ദം എന്നെ വീണ്ടും ചൂട് പിടിപ്പിച്ചു . എന്‍റെ തൊട്ടു വലതു വശത്തായി നില്‍ക്കുന്ന ബൈക്കില്‍ നിന്നാണ് ആ ശബ്ദം . അയാള്‍ വീണ്ടും വീണ്ടും അതിനെ ഒരു മത്സര കാളയെ വാശി പിടിപ്പിക്കും പോലെ ഇടയ്ക്കിടെ മുരള്‍ച്ച ഉണ്ടാക്കി കൊണ്ടേ ഇരുന്നു .


ഇരുനൂറു സി . സി . പള്‍സര്‍ ആണത് , പക്ഷെ കമ്പനി സൈലെന്സര്‍ മാറി ബാരെല്‍ ആക്കിയിരിക്കുന്നു . നല്ല ടോര്ഖിനോപ്പം ത്രസിപ്പിക്കുന്ന ശബ്ദവും . ഇത്രയൊക്കെ ശ്രദ്ധിച്ച ശേഷം ആണ് "റോഡ്സ്" എന്ന സ്ടിക്കെര്‍ ഞാന്‍ ശ്രദ്ധിച്ചത് . ഞാന്‍ മുമ്പ്‌ എപ്പോഴോ കേട്ടിട്ടുണ്ട് പാതിരാത്രി തലസ്ഥാനം വിറപ്പിക്കുന്ന പുലികള്‍ റോഡ്സും , ഗോസ്റ്റ്‌ രൈടെര്സ്സും , രണ്ടും തലസ്ഥാനത്തെ പ്രമുഖ ബൈക്ക് സ്ടണ്ടിംഗ് ടീമുകള്‍ .



രാത്രിയിലെ നഗര വീഥികള്‍ അവരുടെ കയ്യിലാണ് എന്തെല്ലാം റോഡില്‍ ബൈക്ക് കൊണ്ട് ചെയ്യാമോ അവര്‍ അതെല്ലാം ചെയ്യും നേരം പുലരുമ്പോള്‍ അങ്ങിങ്ങായി കാണുന്ന ടയറിന്റെ പാടുകള്‍ മാത്രം അവശേഷിച്ചു മറ്റൊരു രാത്രികായി അവര്‍ പിന്‍വാങ്ങും അതാണ്‌ പതിവ് .



ഇനി തിരികെ വരാം റോഡ്സ് എന്ന സ്ടണ്ടിംഗ് ടീമിലെ അങ്ങമായിരിക്കും ആ ബൈക്കെര്‍ അതുകൊണ്ട് തന്നെ ട്രാഫിക്‌ സിഗ്നല്‍ കിട്ടുന്ന അതെ നിമിഷം ഒരു മിന്നല്‍ പിണര്‍ പോലെ അവന്‍ ഈ കവല കടന്നിരിക്കും എന്ന് എനിക്ക് തോന്നി . ഞാന്‍ അവനോടു മത്സരിക്കാന്‍ തീരുമാനിച്ചു കൌന്‍ ഡൌണ്‍ ടൈമെരിലേക്കു ശ്രദ്ധ തിരിച്ചു , ഇനി പച്ച കിട്ടാന്‍ വെറും ഒന്‍പതു സെക്കെണ്ടുകള്‍ മാത്രം . മൂന്നു സെക്കെണ്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ഞാന്‍ സെല്‍ഫ് സ്ടാര്റെര്‍ സ്വിച്ചില്‍ വിരലമര്‍ത്തി ത്രസിപ്പിക്കുന്ന ശബ്ദമില്ലെന്കിലും "ഹോണ്ട" അല്ലെ അത്ര പിറകിലാവില്ലെലോ !



3,2,1... ദാ വിട്ടു ... ഞാന്‍ അവനെക്കാള്‍ സെക്കണ്ടുകളുടെ വ്യത്യാസത്തില്‍ ആ കവല ക്രോസ്സ് ചെയ്തു സ്ടെബിലൈസെദ് ആയി ആയുര്‍ വേദ കോളേജ് എത്തി . പിറകില്‍ അവന്‍ മല്‍സരത്തിന്റെ മൂടിലാണോ എന്നെനിക്കറിയില്ല എന്നാലും ഞാന്‍ അതിനു വേണ്ടി ആഗ്രഹിച്ചിരുന്നു എന്നത് സത്യം . പുളിമൂട് , സാച്യൂ എന്നീ ട്രാഫ്ഫിക്കുകള്‍ ഇതിനകം ഓഫ്‌ ചെയ്തിരുന്നു . ഞാന്‍ യുനിവേര്സിടി ക്യാമ്പസ്സിനു മുന്നിലെ ട്രാഫിക്കില്‍ എത്തിയതും ജസ്റ്റ്‌ റെഡ് ആയി . ഞാന നല്ല വെടിപ്പന്‍ ശബ്ദത്തോടെ ബ്രേക്കു ചെയ്തതും സ്ലോ ആകുമ്പോള്‍ എന്‍റെ പ്രതിയോഗി ട്രാഫിക്ക് കട്ട് ചെയ്തു പോയി . വിട്ടില്ല , റെഡ് സിഗ്നല്‍ കണ്ടിട്ടും നേരെ സെക്കെന്ദ്‌ ഇട്ടു കൂടെ പിടിച്ചു അണ്ടര്‍ പാസ്സിന് മുകളില്‍ രെക്ത സാക്ഷി മണ്ഡപം ട്രാഫിക്കില്‍ ഇത്തവണ അയാള്‍ക്ക്‌ കിട്ടി പണി , ഒരു ഒട്ടൊക്കാരാന് കുറുക്കു വെച്ചു . അയാളുടെ വണ്ടിയുടെ പിന്‍ വീല്‍ ലോക്ക് ആയി രോടിലുരഞ്ഞു പുക ഉയര്യ്ന്നത് എന്‍റെ ഹൈ ബീം വെട്ടത്തില്‍ എനിക്കിപ്പോ നല്ല വ്യക്തമായി കാണാം പക്ഷെ ശബ്ദം അത്രയ്ക്ക് അങ്ങോട്ട്‌ പോരായിരുന്നു . പെട്ടന്ന് ഒപ്പം എത്തിയ ഞാന്‍ സ്ലോ ചെയ്തു പതിയെ അയ്യാളോട് പറഞ്ഞു ,


" കഴിഞ ട്രാഫിക്കില്‍ ക്യാമറ ഉണ്ടായിരുന്നു പണികിട്ടുമോ ? "


" അതിനി നാളെ നോക്കാം "


എന്ന് മറുപടി കിട്ടിയതും എന്‍റെ ഒപ്പം ഉണ്ടായിരുന്ന അയാള്‍ ഒരു വെടിച്ചില്ല് കണക്കെ എന്നെക്കാള്‍ മുന്നോട്ട് പോയി . ഞാന്‍ വിടുമോ , കൂടെ പിടിച്ചു . നിയമസഭയുടെ മുന്നിലേക്ക് തിരിഞ്ഞതും ഒരു വല്യപ്പച്ചന്‍ കുറുക്കു ചാടിയതും പെട്ടെന്നായിരുന്നു . അയാള്‍ ബ്രേക്കു ചെയ്തു പക്ഷെ ഞാന്‍ സ്പീട് കുറയ്ക്കാതെ വെട്ടിയോഴിച്ചു വീണ്ടും മുന്നിലെത്തി . പി.എം.ജി. വരെ ഫുള്‍ ത്രോട്ടില്‍ കൊടുത്തിട്ടും എണ്‍പതു വരെയേ എത്തിയുള്ളൂ . അവിടെയും റെഡ് ഞാന്‍ എത്തി രണ്ടു സെക്കെണ്ടിനകം അയാളും എത്തി . ഒരു പോലെ വിട്ടു അവിടുന്ന് , പക്ഷെ തോട്ടുമുന്ബിലെ വളവില്‍ ഞാന്‍ വീണ്ടും മുന്നിലെത്തി . വളവില്‍ അയാള്‍ ബ്രേക്കു ചെയ്തു ഞാന്‍ ചെയ്തില്ല പകരം മോണോ സസ്പെന്‍ഷന്‍ എന്ന അമിത വിശ്വാസത്താല്‍ അല്‍പ്പം കിടത്തി എടുത്തു . എന്‍റെ ഇടതു കാലിലെ ഷൂ താഴെ ഉരഞ്ഞു , ഇടയില്‍ ഒരു സ്പീഡ് ബ്രേക്കെര് ഉണ്ടായിരുന്നെങ്കിലും പ്ലാമൂട് എത്തുന്നതിനു മുന്‍പുള്ള ചെറിയ ഇറക്കം മുതലാക്കി ജെങ്ങ്ശേന്‍ കടക്കുന്നതു എന്പതില്‍ .



പട്ടത്തെക്കുള്ള ചെറിയ കയറ്റം കയറും മുന്പേ സൂചിയെ നൂറിലെതിക്കണം എന്ന് കരുത്തിയതാണ് പക്ഷെ തൊണ്ണൂറു വരെയേ എത്തിയുള്ളൂ . പട്ടതും കിട്ടി ട്രാഫിക്‌ പണി വീണ്ടും നല്ല വെടിപ്പ് ശബ്ദത്തോടെ ചവിട്ടി നിര്‍ത്തി . അപ്പൊ ദാ അടുത്ത ശബ്ദം നിമിഷങ്ങള്‍ക്കകം അയ്യാളും എത്തി . ഇവിടെ കുറച്ചു തിരക്കുണ്ട്‌ പെട്ടെന്നെടുതില്ലേല്‍ പിന്നെ ബ്ലോക്കില്‍ പെട്ടത് തന്നെ . എന്തായാലും പച്ചകിട്ടിയതും ക്ലെച്ചു വിട്ടതും മാത്രം ഓര്‍മയുണ്ട് പി.എസ്.സി. ഓഫീസിനു മുന്ബിലെതിയപ്പോള്‍ സൂചി അറുപതു കടന്നു കഴിഞ്ഞു ഇനി ട്രാഫിക്കില്ല വന്‍വെയും ആണ് , ഞാന്‍ വീണ്ടും ഫുള്‍ ത്രോട്ടില്‍ . സൂചി നൂറു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ സെന്റ്‌.മേരി സ്കൂള്‍ പാസ് ചെയ്യുമ്പോള്‍ ഞാന്‍ മറ്റൊരു കാര്യം കൂടി ഓര്‍ത്തു "the fastest indian" എന്ന പരസ്യ വാചകം ഉള്ള വണ്ടി ആണ് പിന്നില്‍ പക്ഷെ പയ്യന്‍ പോര .



ബിഗ്‌ ബസ്സാരിനു മുന്നില്‍ നിന്നും ത്രോട്ടില്‍ ഓഫ്‌ ചെയ്തു കേസവടാസപുരം തിരിഞ്ഞതും എന്‍റെ മുന്നില്‍ കയറി അയ്യാള്‍ . പക്ഷെ ഏറെ മുന്നോട്ടു പോകും മുന്പേ ചവിട്ടേണ്ടി വന്നു . മുന്നില്‍ ചൈന വന്മതില്‍ പോലെ ഒരു സൂപ്പര്‍ ഫാസ്റ്റ് പോകുന്നു ഉള്ളൂര്‍ വരെ കിട്ടുന്ന ചെറിയ ഇറക്കത്തിന്റെ ആനുകൂല്യം മുന്നില്‍ കണ്ടു ഞാന്‍ എതിരെ വന്ന കാറിനും സുപ്പെരിനും ഇടയിലൂടെ കൃത്യമായ ടിമിംഗ് വച്ച് വീണ്ടും മുന്നില്‍ കയറി , സൂചി വീണ്ടും എണ്‍പതു . ഇറക്കം ഇറങ്ങി പാലം കയറിയതും മുന്നില്‍ ഒരു ഓട്ടോ കാരാന്‍ ദാ ചവിട്ടുന്നു എതിരെ ഒരു ബസ്സും വരുന്നു . വീണ്ടും ചവിട്ടു , ഓട്ടോയുടെ ബാക്ക് ബംബറില്‍ തട്ടിയെങ്ങിലും ടയറും റോഡും തമ്മിലെ കിടിലന്‍ ഉരച്ചില്‍ ശബ്ദം ഓട്ടോയില്‍ മുട്ടിയ ശബ്ദത്തെ മറച്ചു കളഞ്ഞു . എന്‍റെ ഇടതു വശത്തായി അയാളും വന്നു ബ്രേക്ക് ചെയ്തു . പക്ഷെ എതിരെ വന്ന ബസ്സ് പകുതി കടന്ന ഗ്യാപ്പില്‍ ഞാന്‍ വീണ്ടും മുന്നോട്ട് .



ഉള്ളൂര്‍ ജെങ്ങ്ഷനില്‍ വലതു കാലിലെ ഷൂവും താഴെ ഉരച്ചാണ് തിരിഞ്ഞത് , കൊച്ചുള്ളൂര്‍ എത്തിയപ്പോഴേക്കും വീണ്ടും എണ്‍പതു , പിന്നീടെപ്പഴോ നൂറും കടന്നു പോങ്ങമ്മൂടെതി കാല്‍നട യാത്രികര്‍ക്ക് ക്രോസ്സ് ചെയ്യാന്‍ സ്ലോ ചെയ്തപ്പോള്‍ പിന്നില്‍ പ്രതിയോഗി ഇല്ല എന്ന വാസ്തവം ഞാന്‍ മനസിലാക്കുന്നത്‌ . പക്ഷെ ആ ട്രെണ്ട് കളയാതെ ശ്രീകാര്യത്ത് " തറവാട്ടില്‍ " എത്തി ആദ്യ പെഗ്ഗിനു ഓര്‍ഡര്‍ ചെയ്യുമ്പോളും എന്‍റെ സിരകളില്‍ വേഗത പകര്‍ന്ന ലെഹരി ശമിചിട്ടില്ലായിരുന്നു ...

No comments:

Post a Comment